തൃക്കാക്കരയില്‍ ബിജെപി ഓഫീസ് സന്ദർശിച്ച ഉമ തോമസിന്റെ പ്രവർത്തി മോശമെന്ന് ബിജെപി. ഇതിന് പിന്നിൽ സിപിഐഎം ഗൂഢാലോചനയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞു.
ദൃശ്യങ്ങൾ ആദ്യമെത്തിയത് സിപിഐഎം കേന്ദ്രങ്ങളിലാണ്. ഇതുവഴി ബിജെപിയെ ചെളി വാരിയെറിയാനാണ് ശ്രമമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
തൃക്കാക്കരയില്‍ യു.ഡി.എഫ്–ബി.ജെ.പി അവിശുദ്ധകൂട്ടുകെട്ടുണ്ട്. ബി.ജെ.പിക്ക് പുറമെ എസ്.ഡി.പി.ഐയുമായും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
യു.ഡി.എഫ് നീക്കം പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയും. ആര്.എസ്.എസിന്റെയും എസ്.പി.ഡി.ഐയുടെയും വോട്ട് എല്‍.ഡി.എഫിന് വേണ്ട. ഇങ്ങനെ പറയാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കഴിയമോ എന്നും കോടിയേരി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക