സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് നടൻ ബിജു മേനോൻ. ഇതാദ്യമായാണ് ബിജു മേനോന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്.
“ഒരുപാട് സന്തോഷമുണ്ട്. നമ്മൾ ചെയ്യുന്ന ജോലിക്കുള്ള അംഗീകാരമാണത്. വളരെ എഫർട്ട് എടുത്തൊരു സിനിമയാണ് ആർക്കറിയാം. സംവിധായകനും സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി പറയുന്നു.
സംവിധായകൻ കഥ പറഞ്ഞപ്പോൾ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു. എല്ലാവരുടെയും സപ്പോർട്ടോട് കൂടി നന്നായി ചെയ്യാൻ സാധിച്ചു”, എന്നായിരുന്നു ബിജു മേനോന്റെ വാക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക