തമിഴ് സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം വിക്രം ജൂണ്‍ മൂന്നിന് തീയേറ്ററുകളില്‍. ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി വേറിട്ട പ്രൊമോഷന് രീതികളാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്.
തെന്നിന്ത്യയിലെ നാല് നടന്മാര് ഒന്നിച്ചുള്ള വീഡിയോയാണ് ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
മലയാളത്തില്‍ നിന്ന് ജയറാമും , തമിഴില്‍ നിന്ന് യുഗി സേതുവും, തെലുങ്കില്‍ നിന്ന് ശ്രീമാനും, കന്നഡയില്‍ നിന്ന് രമേശ് അരവിന്ദുമാണ് വീഡിയോയില്‍ എത്തുന്നത്.
ഫോണ്‍ കോളിലൂടെ നാല് പേരും വിക്രം സിനിമയെ പറ്റി സംസാരിക്കുന്നതാണ് വീഡിയോയില്‍ . അവസാനം കമല്‍ ഹാസന്റെ രംഗവും കാണിക്കുന്നുണ്ട്.
വന്താര നിര അണിനിരക്കുന്ന ചിത്രത്തില്‍ കമല്‍ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക