പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തി ഡൽഹൗസി സർവകലാശാല. കാനഡയിലെ ടെസ്ലയുടെ വിപുലമായ ബാറ്ററി റിസർച്ച് ഗ്രൂപ്പ് ഡൽഹൗസി സർവകലാശാലയുമായി സഹകരിച്ചുകൊണ്ടാണ് പുതിയൊരു പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. നൂറ് വർഷത്തേയ്ക്ക് നില നിൽക്കുന്ന ബാറ്ററി സാങ്കേതികവിദ്യയെ കുറിച്ചുള്ളതാണ് കണ്ടുപിടിത്തം.
പുതിയ മാറ്റങ്ങളുമായി ഫ്ലിപ്കാർട്ട്, ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ വീട്ടിലെത്തി റിപ്പയർ ചെയ്ത് നൽകും
നൂറ് വർഷത്തേയ്ക്ക് വരെ ചാർജ് നിലനിൽക്കുന്ന നോവൽ നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രബന്ധമാണ് തയ്യാറാക്കിയിരിക്കുന്നത്. ലിഥിയം ഫെറം ഫോസ്ഫേറ്റ് സെല്ലുകളാണല്ലോ നിലവിൽ ഉപയോഗപ്പെടുത്തുന്നത്. ഇതിനു സമാനമായ ചാർജിംഗും ഊർജത്തിന്റെ സാന്ദ്രതയും നൽകുന്ന രീതിയിൽ തന്നെയായിരിക്കും ബാറ്ററികൾ ഉണ്ടാകുക എന്നാണ് വിവരം.
രാജ്യത്ത് വീണ്ടും പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിക്കാൻ സ്വകാര്യ ടെലികോം സേവനദാതാക്കൾ
അതേസമയം, എപ്പോഴും 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ബാറ്ററി ചാർജ് ചെയ്യുകയാണെങ്കിൽ ബാറ്ററിയുടെ ആയുസ്സ് നൂറ് വർഷമെന്നത് കവിഞ്ഞേക്കാമെന്നും പ്രബന്ധത്തിൽ സൂചിപ്പിക്കുന്നു. ഇത് ശരിക്കും വിപ്ലവകരമായ പരീക്ഷണവും കണ്ടുപിടിത്തവുമാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക