ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടുവാൻ കളത്തിലിറങ്ങുന്നത് രാജസ്ഥാൻ റോയൽസ് ആയിരിക്കും. കഴിഞ്ഞ ദിവസം രാത്രി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ രണ്ടാം ക്വാളിഫയറിൽ നേരിട്ടിരുന്നു.
രാത്രി 7.30ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം. മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് രാജസ്ഥാൻ റോയൽസ് വിജയം നേടി.
പുതിയ മാറ്റങ്ങളുമായി ഫ്ലിപ്കാർട്ട്, ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ വീട്ടിലെത്തി റിപ്പയർ ചെയ്ത് നൽകും
ഫൈനൽ മത്സരം ഞായറാഴ്ചയാണ് നടക്കുന്നത്. രണ്ടാം ക്വാളിഫയറിൽ വിജയിച്ച രാജസ്ഥാൻ റോയൽസ് ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഗുജറാത്തിനു നേരെയുള്ള ആദ്യ ക്വാളിഫയറിൽ ജോസ് ബട്ലർ ഫോമിലേക്കുയർന്നത് രാജസ്ഥാന് വലിയ ആശ്വാസകരമായിട്ടുണ്ട്.
രാജ്യത്ത് വീണ്ടും പ്രീപെയ്ഡ് താരിഫുകൾ വർധിപ്പിക്കാൻ സ്വകാര്യ ടെലികോം സേവനദാതാക്കൾ
ജോസ് ബട്ലറിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ടീം അനായാസ ജയം നേടിയത്. 2008ലെ കിരീട നേട്ടത്തിന് ശേഷം ഇതാദ്യമാണ് രാജസ്ഥാൻ ഫൈനലിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക