തമിഴ്നാട്ടിൽ നിന്നും മിഠായി വിൽപനക്കെത്തിയ യുവതികളെ സിനിമ- സീരിയൽ നടൻ കണ്ണൻ പട്ടാമ്പിയും കൂട്ടാളികളും കൈയേറ്റം ചെയ്തതായി പരാതി. പാലക്കാട് ജില്ലയിലെ തൃത്താല ഞാങ്ങാട്ടിരിയിലാണ് തമിഴ് കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തമിഴ് കുടുംബം താമസിക്കുന്ന വീട്ടിൽ മദ്യപിച്ചെത്തിയ കണ്ണൻ പട്ടാമ്പിയും കണ്ടാലറിയാവുന്ന മൂന്ന് പേരും ചേർന്ന് സ്ത്രീകളെ കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവ സമയം വീട്ടിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്.
ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ സംഘം സ്ഥലം വിടുകയായിരുന്നു. തമിഴ് കുടുംബം താമസിക്കുന്ന പഴയ ഓടിട്ട വീട്ടിൽ മലയാളികളല്ലാതെ മറ്റാരും താമസിക്കാൻ പാടില്ലെന്ന് പറഞ്ഞായിരുന്നു അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക