വിസ്കി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ലഹരിപാനീയമാണ് ബിയർ. വൈവിധ്യമാർന്ന ബിയർ ബ്രാൻഡുകളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡാണ് ഇന്ത്യൻ ബിയർ വിപണിയുടെ വളർച്ചയ്ക്ക് കാരണം.
ഇന്ത്യൻ വിപണിയിലേക്ക് പുതിയ ഉത്പന്നവുമായി എത്തുകയാണ് അൻഹ്യൂസർ-ബുഷ് ഇൻബെവ്. ബഡ്വെയ്സർ, കൊറോണ എക്സ്ട്രാ, ഹോഗാർഡൻ തുടങ്ങിയ ബിയറുകളുടെ നിർമ്മാതാക്കളാണ് അൻഹ്യൂസർ-ബുഷ് ഇൻബെവ്. സെവൻ റിവേഴ്സ് ബിയർ ഇന്ത്യൻ വിപണിയിൽ മാത്രമാണ് വിപണനം ചെയ്യുക എന്നാണ് റിപ്പോർട്ട്.
കർണാടകയിലും മഹാരാഷ്ട്രയിലുമായിരിക്കും ആദ്യം സെവൻ റിവേഴ്സ് ബിയർ പുറത്തിറക്കുക. വിപണിയിൽ നിന്നുള്ള പ്രതികരണം അറിഞ്ഞ ശേഷം ഒരു വർഷത്തിനുള്ളിൽ ഡൽഹി, ഗോവ, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പുതിയ ബ്രാൻഡ് ബിയർ ഒഴുക്കി തുടങ്ങും.
ഇന്ത്യൻ രുചികളോട് ഇണങ്ങി നിൽക്കുന്ന ഉത്പന്നമായിരിക്കും പുതിയതെന്ന് കമ്പനി വ്യക്തമാക്കി. പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ചാണ് പുതിയ ബിയർ നിർമ്മിച്ചിരിക്കുന്നത്. ഗോതമ്പാണ് പ്രധാന ചേരുവ. പുതിയ ബ്രാൻഡ് ഇപ്പോൾ ഇന്ത്യയിൽ മാത്രമേ വിൽക്കുകയുള്ളു എന്നും കമ്പനിയുടെ ദക്ഷിണ ഏഷ്യ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് വിനീത് ശർമ പറഞ്ഞു.
കർണാടകയിൽ സെവൻ റിവേഴ്സിന്റെ 500 മില്ലി ക്യാനിന് 130 രൂപയും മഹാരാഷ്ട്രയിൽ 500 മില്ലി ക്യാനിന് 165 രൂപയുമാണ് വില. ഗോതമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന ബിയറിന് ഇന്ത്യയിൽ വരെ അധികം ഡിമാൻഡ് കൂടുതലാണ്. അതിനാൽ തന്നെ സ്ട്രോങ്ങ് വീറ്റ് ബിയർ, മൈൽഡ് വീറ്റ് ബിയർ എന്നിങ്ങനെ രണ്ട് ശ്രേണികളിലും സെവൻ റിവേഴ്സ് ബിയർ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക