തെലുങ്ക് സൂപ്പര്‍ താരം നാനിയുടെ ഏറ്റവും പുതിയ ചിത്രം അണ്ടേ സുന്ദരാനികിക്കായി ഇത്തവണ മലയാളികള്‍ കുറച്ചേറെ പ്രതീക്ഷ വെക്കുന്നുണ്ട്. കാരണം നസ്രിയ ഒരിടവേളക്ക് ശേഷം നായികയാവുന്ന ചിത്രം കൂടിയാണ് അണ്ടേ സുന്ദരാനികി. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. 2020 ല്‍ പുറത്തിറങ്ങിയ മണിയറയിലെ അശോകനിലാണ് നസ്രിയ ഒടുവില്‍ അഭിനയിച്ചത്.
നേരത്തെ പുറത്ത് വന്ന അണ്ടേ സുന്ദരാനികിയുടെ ടീസറും പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രീകരണത്തിനിടെയുള്ള നസ്രിയയുടെ രസകരമായ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സെറ്റിലെ നസ്രിയയുടെ ചില അബദ്ധങ്ങളും കുസൃതികളുമൊക്കെയാണ് മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
കമന്റുകളുമായി ആരാധകരും വീഡിയോക്ക് കീഴില്‍ എത്തുന്നുണ്ട്. എക്സപ്രെഷന്‍ ക്വീന്‍ ഈസ് ബാക്ക്, വെല്‍കം ടു ടോളിവുഡ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക