മുംബൈ: ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ മൂന്നംഗ കുടുംബം ഹോട്ടലിൽ മുറിയെടുത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
സംഭവത്തിൽ ആറുവയസ്സുകാരിയായ മകൾ അനായക മരിച്ചു. അമ്മയായ പൂനം ബ്രാക്കോയെ(30) ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന ഭർത്താവ് റയാനെ കാണാനില്ല.
കഴിഞ്ഞ ദിവസം മുംബൈയിലാണ് സംഭവം. ഹോട്ടൽമുറിയിൽ ഏഴുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടൽ മുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മയെ അബോധാവാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവും വിഷം കഴിച്ചതായി സംശയിക്കുന്നു. ഇയാളെ കണ്ടെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക