തിരുവനന്തപുരം: സംസ്ഥാനം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക് കടക്കവേ കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
സ്കൂളുകളില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കും. വാക്സീന് കിട്ടാത്ത കുട്ടികള്‍ക്ക് എത്രയും വേഗം നല്‍കും.
കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേകം ട്രാഫിക് പൊലീസിനെ നിയമിച്ചെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനം പുതിയ ടൈംടേബിളില്‍ ഇനിയും തുടരുമെന്നും മന്ത്രി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക