തൃക്കാക്കര: തൃക്കാക്കരയില്‍ ഉമയുടെ ലീഡ് ഒമ്പതിനായിരത്തിലേക്ക് അടുക്കുന്നു. 8869 വോട്ടിന്റെ ലീഡാണ് നിലവില്‍ ഉളളത്. എണ്ണിക്കഴിഞ്ഞ് എല്ലാം പറയാമെന്ന് വിഡി സതീശന് വ്യക്തമാക്കി.
അതെസമയം ഫലം മുഴുവനായി പുറത്ത് വരുന്നത് വരെ കാക്കാതെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് ലെനിൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയി. എല്ലാം കഴിഞ്ഞിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
വലിയ വിജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ഇക്കാര്യം നേരത്തെ പറഞ്ഞതാണ്. കൂടുതൽ പറയാനുണ്ട്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക