ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് കൃഷ്ണ ശങ്കര്‍. കൃഷ്ണ ശങ്കര്‍ നായകനാകുന്ന പുതിയ സിനിമയാണ് ‘കൊച്ചാള്‍’. ‘കൊച്ചാള്‍’ എന്ന സിനിമയുടെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. മോഹൻലാല്‍ ആണ് ‘കൊച്ചാള്‍’ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത്.
പൊലീസില്‍ ചേരണം എന്ന് ആഗ്രഹിക്കുന്ന ‘ശ്രീക്കുട്ടൻ’ എന്ന ചെറുപ്പക്കാരനായിട്ടാണ് കൃഷ്ണ ശങ്കര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉയരം കുറഞ്ഞതിനാല്‍ ടെസ്റ്റുകളില്‍ പരാജിതനാകുകയാണ്. എന്നാല്‍ ഒരിക്കല്‍ ‘ശ്രീക്കുട്ട’ന് പൊലീസില്‍ ചേരാൻ കഴിഞ്ഞു. എങ്ങനെയാണ് ‘ശ്രീക്കുട്ടൻ’ പൊലീസില്‍ ചേരുന്നത് എന്നത് സസ്പൻസാണ്. തുടര്‍ന്നുള്ള സംഭവങ്ങളാണ് ‘കൊച്ചാള്‍’ സിനിമ പറയുന്നത്.
ശ്യാം മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം- മിഥുന് പി മദനന്, പ്രജിത്ത് കെ പുരുഷന് എന്നിവരാണ്. ദീപ് നഗ്ദ ആണ് ചിത്രം നിര്‍മിക്കുന്നത്. ജിനു പി കെ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക