ഹീറോ മോട്ടോകോർപ്പ് 2022 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്ത് വിട്ടു. കഴിഞ്ഞ മാസം കമ്പനി ഇന്ത്യയിൽ 4,86,704 ഇരുചക്രവാഹനങ്ങൾ വിറ്റ് 165 ശതമാനവുമായി വൻ വളർച്ച രേഖപ്പെടുത്തിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,83,044 യൂണിറ്റുകൾ വിറ്റഴിക്കാൻ കഴിഞ്ഞു.
2022 മെയ് മാസത്തിൽ വിറ്റ 4,86,704 ഇരുചക്രവാഹനങ്ങളിൽ 4,52,246 യൂണിറ്റുകൾ മോട്ടോർസൈക്കിളുകളും ബാക്കി 34,458 യൂണിറ്റുകൾ സ്കൂട്ടറുകളുമാണ് എന്നാണ് കണക്കുകള്‍.
എന്നിരുന്നാലും, കഴിഞ്ഞ മാസത്തെ കമ്പനിയുടെ മൊത്തം വിൽപ്പന 4,86,704 യൂണിറ്റുകളാണ് എന്നത് എടുത്തുപറയേണ്ടതാണ്.
ഇതിൽ ഹീറോ മോട്ടോകോർപ്പ് ആഭ്യന്തര വിപണിയിൽ 4,66,466 യൂണിറ്റുകൾ വിറ്റപ്പോൾ 20,238 യൂണിറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു .
കൂടാതെ, മാസ വില്‍പ്പനയുടെ അടിസ്ഥാനത്തിൽ വിൽപ്പന കണക്കുകള്‍ താരതമ്യം ചെയ്യുമ്പോൾ, കമ്പനി 2022 മെയ് മാസത്തിൽ 4,18,622 യൂണിറ്റുകൾ വിറ്റ ഏപ്രിൽ മാസത്തിൽ 16 ശതമാനം വളർച്ച രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക