സ്കോഡ സ്ലാവിയ മിഡ്-സൈസ് സെഡാന്റെ വില 60000 രൂപ വരെ വർദ്ധിപ്പിച്ചു. 2022 ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത ശേഷം സെഡാന് ലഭിക്കുന്ന ആദ്യ വില വർധനയാണിത് എന്ന് മോട്ടോറോയിഡ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലുള്ള ചിപ്പ് ക്ഷാമം കാരണം, സ്കോഡ 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തെ 8 ഇഞ്ച് യൂണിറ്റായി തരംതാഴ്ത്തി. ആംബിഷൻ, സ്റ്റൈൽ വേരിയന്റുകളെ ഈ തരംതാഴ്ത്തൽ ബാധിക്കുന്നു.
സ്ലാവിയയ്ക്ക് 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവും 2,651 എംഎം വീൽബേസും ഉണ്ട്. ആദ്യ തലമുറ ഒക്ടാവിയയേക്കാൾ വലുതാണ് സ്ലാവിയയെന്ന് സ്കോഡ അവകാശപ്പെടുന്നു.
ബട്ടർഫ്ലൈ ഗ്രില്ലുള്ള ഒരു സാധാരണ സ്കോഡ മുഖം വെളിപ്പെടുത്തുന്നതാണ് മുൻഭാഗം. ഹെഡ്ലൈറ്റുകൾ എൽ ആകൃതിയിലുള്ള എൽഇഡി യൂണിറ്റുകളും ഫോഗ് ലാമ്പുകൾ ഹാലൊജൻ യൂണിറ്റുകളുമാണ്.
വശത്ത് 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ ഉണ്ട്. എല്ലാ സ്കോഡ സെഡാനുകളും പിന്തുടരുന്ന ഒരു ഡിസൈൻ സ്വഭാവമാണ് പിൻവശത്തെ നോച്ച്ബാക്ക് ഡിസൈൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക