ന്യൂഡൽഹി: ഉത്തർപ്രദേശിലെ റാംപുർ, അസംഗഡ് ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യഥാക്രമം ഘനശ്യാം ലോധി, ദിനേശ് ലാൽ യാദവ് എന്നിവരാകും സ്ഥാനാർഥികൾ.
കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും അതുണ്ടായില്ല. ഇത്തവണ രാജ്യസഭാ സീറ്റും നഖ്വിക്കു നൽകിയിരുന്നില്ല. ഇതോടെ അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കാനാണ് ബിജെപി നീക്കമെന്ന സൂചനകൾ ശക്തമായി.
സമാജ്വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവും അസംഖാനുമായിരുന്നു യഥാക്രമം അസംഗഡിലെയും റാംപുരിലെയും എംപിമാർ. ഇരുവരും യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക