ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ.
ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ റിലീസ് എന്നാകും എന്ന കാത്തിരിപ്പിലാണ് സിനിമാസ്വാദകർ ഇപ്പോൾ.
ഇതിനിടയിൽ മോഹൻലാലിനെ നായകനാക്കി ജോഷി സിനിമ ചെയ്യുന്നുവെന്ന വാർത്തകൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുകയാണ് ജോഷി.
‘ഇതൊക്കെ ആര് എഴുതി വിടുന്നതാണെന്ന് അറിയില്ല. ഏതായാലും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണ്. ചില കഥാരചനകള്‍ നടക്കുന്നുണ്ട്. അതാദ്യം എഴുതി പൂര്‍ത്തിയാക്കണം. ഇഷ്ടപ്പെടണം. അതിനൊക്കെ ശേഷമേ ഇത് സംബന്ധിച്ച് എന്തെങ്കിലും സ്ഥിരീകരണം ഉണ്ടാകൂ.’, എന്നാണ് ജോഷി പറഞ്ഞത്. കാൻചാനൽ മീഡിയയോടായിരുന്നു സംവിധായകന്റെ പ്രതികരണം.
‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക