രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത പാനീയം കഴിച്ചാല്‍ ശരിക്കും വണ്ണം കുറയുമോ ? ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖര്‍ജി പറയുന്നത് ഇങ്ങനെയാണ്…
‘ എന്തിനാണ് ഇത് കഴിക്കുന്നത് എന്നതാണ് പ്രധാനം. ക്ലെന്‍സിംഗ് അല്ലെങ്കില്‍ ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളാന്‍ എല്ലാം ഈ പാനീയം നിങ്ങളെ സഹായിച്ചേക്കാം. പക്ഷേ വണ്ണം കുറയ്ക്കാനോ വണ്ണം നിയന്ത്രിച്ചുനിര്‍ത്താനോ ഇത് സഹായകമാകണമെന്നില്ല…’- അഞ്ജലി മുഖര്‍ജി പറയുന്നു.
എന്ന് മാത്രമല്ല തേനിന്റെ ഗ്ലൈസമിക് സൂചികയും തേനിലടങ്ങിയിരിക്കുന്ന കലോറിയുടെ അളവും നോക്കുമ്പോള്‍ അത് ഏകദേശം പഞ്ചസാരയുടെ അടുത്ത് തന്നെ നില്‍ക്കുമെന്നും അതുകൊണ്ട് തന്നെ ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന വാദം അടിസ്ഥാനമില്ലാത്തതാണെന്നും ഇവര്‍ പറയുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വീഡിയോയിലാണ് അഞ്ജലി മുഖര്‍ജി ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
‘വണ്ണം കുറയ്ക്കുക എന്നത് ചെറിയ സംഗതിയല്ല. ഇതില്‍ ഒരുപാട് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഹോര്‍മോണുകള്‍, കലോറി, ജനിതകഘടകങ്ങള്‍, ഓരോരുത്തരുടെ ശാരീരികമായ സവിശേഷത ഇങ്ങനെ പല കാര്യങ്ങളും വരുന്നുണ്ട്…’- അഞ്ജലി മുഖര്‍ജി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക