രാജ്യത്ത് 24 മണിക്കൂറിനിടെ 4270 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 പേർ മരിച്ചു. പ്രതിദിന കേസുകൾ ഉയരാൻ കാരണം കൊവിഡ് മാനദണ്ഡങ്ങളിൽ വരുത്തിയ ഇളവ് എന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അംഗം എൻ കെ അറോറ പറഞ്ഞു. കേരളത്തിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഉയർന്നേക്കുമെന്നും മുന്നറിയിപ്പ്.
ഒരു ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശത്തിലും വിജയാഘോഷത്തിലും വലിയ ജനാവലി ഉണ്ടായി . ഇത് സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം വർധിക്കാൻ കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക