തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച പാർട്ടി പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറയുന്നത് സ്വാഭാവികം. വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടി പറയാനില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
തൃക്കാക്കര മണ്ഡലം ബി ജെ പിയുടെ സ്വാധീന മേഖല അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ജനവികാരം യു ഡി എഫിന് അനുകൂലമായെന്ന് അദ്ദേഹം പറഞ്ഞു.
ഇനിയെങ്കിലും സർക്കാർ ജനവികാരത്തെ മാനിക്കുകയും തിരിച്ചറിയുകയും ചെയ്യണം. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക