ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം നടപ്പിലാക്കുവാൻ കേന്ദ്രം. ഈ ജൂൺ മാസം 30 നകം നിരോധനം നടപ്പിലാക്കണമെന്നാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചാണ് നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്തുള്ളതിൽ 4,704 നഗര – തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് നിരോധനം നടപ്പാക്കിയിട്ടുണ്ട്.
ഗൂഗിൾ മീറ്റും ഡ്യുവോയും ലയിക്കുന്നു..! ഡ്യുവോയുടെ പേര് മാറ്റും
ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാമ്പയിന്റെ ഭാഗമായാണ് നിരോധനം നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കെല്ലാം കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഏതാണ്ട് 2100 തദ്ദേശ സ്ഥാപനങ്ങൾ കൂടി ഈ നിർദേശം നടപ്പിലാക്കുവാനുണ്ട്. പ്ലാസ്റ്റിക് കൂടുതലായി പുറംതള്ളുന്ന മേഖലകൾ കണ്ടെത്തി കൃത്യമായ നടപടികൾ സ്വീകരിക്കുവാനും നിർദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക