മലയാളത്തിന്റെ പ്രിയ താരം ഭാവനയുടെ ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് നടിക്ക് ആശംസകളുമായി രംഗത്തെത്തി കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യര്രും ഭാവനക്ക് ആശംകൾ നേരുകയാണ്. സമൂഹമാധ്യമത്തിലൂടെയാണ് താരം ആശംസകള്‍ നേര്‍ന്നത്.
“ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന!!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം”, എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.
ഭാവയോടൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചു. ഇവർക്കൊപ്പം സംയുക്ത വർമ്മയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക