മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ സോണിയ ഗാന്ധിക്ക് അയച്ച കത്ത് പുറത്ത്. മൃദു ഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാകില്ലെന്ന് ചിന്തൻ ശിബിരത്തിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ സുധീരൻ വ്യക്തമാക്കി .
നെഹ്റുവും ഇന്ദിരയുമടക്കമുള്ള നേതാക്കൾ വിട്ടുവീഴ്ചയില്ലാതെ മതേതരത്വത്തിനായി നിന്നെങ്കിൽ അതിൽ വെള്ളംചേർത്ത നിലപാടാണ് കുറച്ചുവർഷങ്ങളായി കോൺഗ്രസ് സ്വീകരിക്കുന്നത് .
നിർദേശങ്ങൾക്ക് നന്ദിയറിയിച്ച് സോണിയ മറുപടി അയച്ചെങ്കിലും ചിന്തൻ ശിബിരത്തിൽ ഇത് ചർച്ചപോലുമായില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം കേരളത്തിൽ നിന്നുള്ളവർക്കും എഐസിസി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, രാജ്യസഭയിലെയും ലോക്സഭയിലെയും കോൺഗ്രസ് കക്ഷി നേതാക്കൾ എന്നിവർക്കും കത്ത് കൈമാറിയിരുന്നു.
നരസിംഹറാവു നടപ്പാക്കിയ നവ ഉദാര നയങ്ങൾ കുത്തകകൾക്കേ ഗുണമുണ്ടാക്കിയുള്ളൂ. ഇത് സാധാരണക്കാരെ കോൺഗ്രസിൽനിന്ന് അകറ്റി. കോൺഗ്രസ് ആത്മപരിശോധന നടത്തണം. അതല്ലെങ്കിൽ ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ തുറന്നെതിർക്കാനുള്ള ധാർമികാവകാശം കോൺഗ്രസിനുണ്ടാകില്ലെന്നും സുധീരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക