ഡൽഹിയിൽ പൊലീസുകാരന് പരസ്യ മർദ്ദനം. രണ്ട് യുവതികളും ആൺ സുഹൃത്തും ചേർന്നാണ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ചത്. നിയമലംഘനം ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് റോഡിൽ വച്ച് കൈകാര്യം ചെയ്തത്.
മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഡിയോളി റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് സംഭവം. തെറ്റായ ദിശയിലൂടെ ഇരുചക്ര വാഹനം ഓടിച്ചെത്തിയ പെൺകുട്ടിയെ പൊലീസുകാരൻ തടഞ്ഞു. സ്കൂട്ടറിൽ മൂന്ന് പേർ ഉണ്ടായിരുന്നു, മുൻവശത്ത് നമ്പർ പ്ലേറ്ററും ഘടിപ്പിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനോട് യുവതി ക്ഷുപിതയായി. തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക