മലപ്പുറം; സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പുറത്തു വരണമെന്ന് പികെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
യുഡിഎഫ് എടുക്കുന്ന തീരുമാനത്തിനൊപ്പം നില്കും. ആരോപണങ്ങൾ വന്നു കൊണ്ടേയിരിക്കുകയാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനെ നിന്ദിച്ച സംഭവം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് ആശങ്ക ഉണ്ടാക്കി.
ഇന്ത്യയെ വിഭജിക്കുന്ന നടപടി ആണ്. ബി ജെ പി അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തിക്കുന്നു.ബിജെപി ഈ നീക്കത്തിന് ഫുൾസ് റ്റോപ്പിടണം.
പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററായി നിശ്ചയിച്ചാൽ കേരളത്തിൽ ജനങ്ങൾക്ക് ജീവിക്കാൻ ഇടമുണ്ടാകില്ല.
കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക