തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയായ സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലൻസ് യൂണിറ്റെന്ന് റിപ്പോർട്ട് ചെയ്യുന്നത്.
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെടാണ് കസ്റ്റഡിയെന്നാണ് സൂചന. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. ലൈഫ് മിഷൻ കേസിൽ സരിത്തും പ്രതിയാണ്.
സരിത്തിപ്പോൾ പാലക്കാട് വിജിലൻസ് ഓഫീസിൽ ഉണ്ട്. നോട്ടീസ് നൽകി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് വിജിലൻസ് വ്യക്തമാക്കുന്നു.
ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാനാണ് സരിത്തിനെ വിജിലൻസ് കൂട്ടി കൊണ്ടുപോയതെന്നും വിശദീകരണം വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക