കനത്ത ചൂടിൽ ചുട്ടു പൊള്ളുകയാണ് യുഎഇ. ഇതോടെ ജോലി സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് യുഎഇ. സൂര്യ താപത്തിൽ നിന്ന് രക്ഷ നേടുന്നതിനായി ജോലി സമയത്തിൽ നിയന്ത്രണം കൊണ്ടുവരികയായിരുന്നു.
യു എസ് കാർ നിർമ്മാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ നിർമാണശാല വില്പന പ്രതിസന്ധിയിൽ
ഉച്ചയ്ക്ക് ശേഷം ജോലിയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രോജക്ട്, കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികൾക്കാണ് സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നത്. ജോലി നിരോധനം ജൂൺ 15 ന് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നെല്ല് ഉൾപ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ തീരുമാനം
നേരത്തെയും ഇത്തരത്തിൽ ജോലിയിൽ സമയക്രമം യുഎഇ ഏർപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി സമയക്രമം നടപ്പാക്കുന്നത് ഇത് പതിനെട്ടാമത്തെ വർഷമാണെന്ന് പറയാം. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക