കാർഷിക വിളകളുടെ താങ്ങുവിലയിൽ തീരുമാനവുമായി കേന്ദ്രം. നെല്ല് ഉൾപ്പെടെയുള്ള ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ കേന്ദ്രം തീരുമാനിച്ചു.
പതിനാല് ഗാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാനാണ് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചത്. നെല്ലിന്റെ താങ്ങുവിലയിലാകട്ടെ ക്വിന്റലിന് നൂറ് രൂപയുടെ വർധനവുണ്ടാകും.
ഖാരിഫ് വിളകളിൽ തന്നെ ഏറ്റവും പ്രാധാന്യം നൽകുന്നത് നെല്ലിനാണ്. കർഷകർക്ക് മെച്ചപ്പെട്ട രീതിയിൽ വില ലഭിക്കുന്നതിനായി 2018 – 19 ലെ ബജറ്റിൽ മാനദണ്ഡങ്ങൾ നിർദേശിച്ചിരുന്നു.
അപൂര്‍വ ബോസ് വിവാഹിതയാവുന്നു, ചിത്രങ്ങള്‍ കാണാം
ആ നിർദേശങ്ങൾക്കനുസരിച്ചാണ് ഗാരിഫ് വിളകളുടെ താങ്ങുവില ഉയർത്തുവാൻ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നെല്ലിന് പുറമെ റാഗി, അരിച്ചോളം, പരിപ്പ്, നിലക്കടല, ഉഴുന്ന്, എള്ള് തുടങ്ങിയവയുടെയും താങ്ങുവില വർധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക