പ്രമുഖ യു എസ് കാർ നിർമ്മാതാക്കളാണ് ജനറൽ മോട്ടോഴ്സ്. ജനറൽ മോട്ടോഴ്സിന്റെ പൂനെയിലെ നിർമാണശാലയുടെ വില്പന പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
എസ്.ബി.ഐ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് ഇനി അലോക് കുമാർ ചൗധരി
ചൈനീസ് കമ്പനി കൂടിയായ ഗ്രേറ്റ് വാൾ മോട്ടോറിന് ഫാക്ടറി നൽകുന്നത് സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചിരുന്നു.
2020 ൽ തന്നെ ഈ ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. എന്നാൽ, ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നത്തിന്റെയും സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ ഇത്തരമൊരു ഇടപാടിന് ഇതുവരെ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല.
നെല്ല് ഉൾപ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ തീരുമാനം
ഏതാണ്ട് രണ്ടു വർഷത്തോളമായിട്ടും അനുമതി ലഭ്യമാകാത്തതിനാൽ തന്നെ ഇന്ത്യയിലെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് വാൾ മോട്ടോർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക