ചര്‍മ്മത്തിന്റെ നിറം മാറുന്നതിന് മുറിവുകള്‍, മുഖക്കുരു എന്നിവ കാരണമാവുന്ന ഒന്നാണ്. എന്നാല്‍ പാടുകള്‍ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ വിദ്യകളുണ്ട്.
വെളിച്ചെണ്ണ
വെളിച്ചെണ്ണയുടെ ഉപയോഗം ദിനചര്യയുടെ ഭാഗമാക്കുക. വെളിച്ചെണ്ണയിൽ ഒമേഗ ഫാറ്റി ആസിഡുകൾ
അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പാടുകള്‍ മായ്ക്കാനും ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും
സഹായിക്കുന്നു.
കറ്റാര്‍ വാഴ
കറ്റാർ വാഴയിൽ ആന്റിമൈക്രോബയൽ സവിശേഷതകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ഗുണപ്രദമാണ്.
ഇത് ചർമ്മത്തിലെ പാടുകളും കുറയ്ക്കാനും ചർമ്മകോശങ്ങളുടെ പുനരുജ്ജീവനം വർദ്ധിപ്പിക്കാനും
സഹായിക്കുന്നു. ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും കറ്റാര്‍ വാഴയ്ക്ക് കഴിയും.
നാരങ്ങ നീര്
നാരങ്ങ നീര് തുണി ഉപയോഗിച്ച് ശരീരത്തിലുള്ള പാടിന് മുകളില്‍ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം
മാത്രം കഴുകി കളയുക. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഗുണങ്ങൾ മുഖത്തെ പാടുകൾക്കൊപ്പം ചർമ്മത്തിലെ മൃതകോശങ്ങളും നീക്കം ചെയ്യാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക