മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിൽ കയറി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ നടത്തിയ പ്രതിഷേധത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല. ഇ പി ജയരാജൻ പ്രവർത്തകരെ എന്തിനാണ് നേരിട്ടതെന്ന് അദ്ദേഹം ചോദിച്ചു.
ഇതിന് പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ കെ പി സി സി അധ്യക്ഷൻ മുദ്രാവാക്യം വിളിച്ചാൽ മുഖ്യമന്ത്രി അപായപ്പെടുത്തുമോയെന്നും ചോദിച്ചു. പ്രതിഷേധം പാർട്ടി അറിഞ്ഞിട്ടില്ലെന്നും പ്രവർത്തകരെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായ തുറന്നാൽ ഇ പി ജയരാജൻ കളവാണ് പറയുന്നത്. പ്രവർത്തകർ മദ്യപിച്ചിട്ടില്ലെന്ന് കണ്ടാൽ മാപ്പുപറയുമോയെന്നും കെ സുധാകരൻ ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന ഇ പി ജയരാജന്റെ വാദം തള്ളി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു . മദ്യപിച്ചല്ല തങ്ങള്‍ വിമാനത്തില്‍ കയറിയതെന്ന് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്ജിന് മജീദ്. മുഖ്യമന്ത്രിയെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇ പി ജയരാജന് തങ്ങളെ മര്‍ദിച്ചെന്നും ഫര്ജിന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക