നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും. ആദ്യ ദിനം ചോദ്യം ചെയ്യൽ ഇന്നലെയാണ് നടന്നത്. ഏതാണ്ട് പത്ത് മണിക്കൂറോളമാണ് രാഹുൽഗാന്ധിയെ ചോദ്യം ചെയ്തത്. മാത്രമല്ല, ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ഇഡി അറിയിപ്പ് നൽകിയിട്ടുണ്ട്.
മകന് നീലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാജല്‍ അഗര്‍വാള്‍
കഴിഞ്ഞ ദിവസം രാവിലെയാണ് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുന്നിലെത്തിയത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഇഡിയ്ക്ക് മുന്നിൽ അദ്ദേഹം ഹാജരായത്. ഏതാണ്ട് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം അദ്ദേഹം ഡൽഹി ഗംഗാറാം ആശുപത്രിയിലേയ്ക്ക് എത്തിയിരുന്നു.
ഇനി മാസ്ക് വേണ്ട; സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ഒഴിവാക്കി
കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഡൽഹി ഗംഗാറാം ആശുപത്രിയിലാണുള്ളത്. സോണിയ ഗാന്ധിയെ സന്ദർശിച്ചതിനു ശേഷം രാഹുൽ ഗാന്ധി വീണ്ടും ഇഡിയുടെ ഓഫീസിലേയ്ക്ക് മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക