പ്രകാശന് പറക്കട്ടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജൂണ്‍ 17ന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത്. ഒരു കോമഡി ഫാമിലി ഇമോഷണല്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സ്നീക് പീക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ദിലീഷ് പോത്തന്റെയും മകനായെത്തുന്ന മാത്യു തോമസിന്റെയും കഥാപാത്രങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതിന്റെ രസകരമായ ഒരു വീഡിയോയാണ് മൂവിബഫ് മലയാളം ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
തന്നെക്കുറിച്ച് അമ്മയും നാട്ടുകാരിയും ചേര്‍ന്ന് ‘അപവാദങ്ങള്‍’ പറഞ്ഞുപരത്തുന്നതായി അച്ഛനോട് മകന് പരാതി പറയുന്നതിന്റെ രസകരമായ രംഗമാണ് സ്നീക് പീക് വീഡിയോയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക