ഏതാണ്ട് ഒരു വർഷം മുൻപാണ് റിസർവ് ബാങ്ക് മാസ്റ്റർ കാർഡിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കിയത്. എന്നാൽ ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണ് ആർബിഐ. 2021 ജൂലൈയിൽ ആയിരുന്നു മാസ്റ്റർ കാർഡിന് നിയന്ത്രണം കൊണ്ടുവന്നത്.
സൗന്ദര്യത്തിനു ആര്യവേപ്പില മാത്രം മതി! പ്രമേഹമടക്കമുള്ള പല രോഗങ്ങള്‍ക്കും നല്ല മരുന്ന്
പേയ്മെന്റ് സിസ്റ്റം ഡാറ്റയുടെ സംഭരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതും പരാജയപ്പെട്ടതിനെയും തുടർന്നാണ് മാസ്റ്റർ കാർഡിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇപ്പോൾ യുപിഐ പ്ലാറ്റ്ഫോമുകളുമായി ക്രെഡിറ്റ് കാർഡുകൾ ബന്ധിപ്പിക്കണം എന്നാണ് ആർബിഐയുടെ പുതിയ നിർദേശം.
അതേസമയം, ഇപ്പോൾ മാസ്റ്റർ കാർഡ് ഏഷ്യ, പസഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ പേയ്മെന്റ് സിസ്റ്റം ഡാറ്റ സംഭരണം തൃപ്തികരമായ രീതിയിൽ തന്നെ നടത്തുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്തുകൊണ്ടാണ് ആർബിഐ നിയന്ത്രണങ്ങൾ നീക്കിക്കൊണ്ട് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക