കൊച്ചി:സ്വർണക്കടത്ത് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സോളാർ കേസ് പ്രതിയുടെ ആവശ്യം തള്ളി കോടതി.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സരിത എസ് നായരുടെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയത് .
തന്നെക്കുറിച്ചും രഹസ്യമൊഴിയിൽ സ്വപ്ന പറയുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായർ കോടതിയെ സമീപിച്ചത്. എന്നാൽ മൊഴിപ്പകർപ്പ് മൂന്നാം കക്ഷിക്ക് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിൽ അന്വേഷണം തുടരുകയാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സരിത എസ് നായർ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക