തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ വൻ സംഘര്‍ഷം. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.
സെക്രട്ടറിയേറ്റിനുള്ളിലേക്ക് കുപ്പിയേറുമുണ്ടായി. ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. ലാത്തിയും വീശി. കല്ലെറിഞ്ഞവരെ പൊലീസ് ഓടിച്ചിട്ട് അടിച്ചു.
ലാത്തിച്ചാര്‍ജിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവര്‍ത്തകക്കും സംഘര്‍ഷത്തിൽ പരിക്കേറ്റു. മറ്റൊരു പ്രവര്‍ത്തകന്റെ കാല് ഒടിഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക