പ്രകൃതിദത്ത മാർഗത്തിലൂടെ, സുരക്ഷിതമായി മുഖക്കുരുവിന് പരിഹാരം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ തീർച്ചയായും മഞ്ഞളിന് അവസരം നൽകാം.
തലമുറകളായി സൗന്ദര്യസംരക്ഷണത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള മഞ്ഞളിന് മുഖക്കുരുവും പാടുകളും ശമിപ്പിക്കാനുള്ള കഴിവുണ്ട്.മുഖത്തെ പാടുകളും മുഖക്കുരുവും എങ്ങനെ മഞ്ഞൾ പ്രയോഗത്തിലൂടെ മാറുമെന്ന് നോക്കാം.
മഞ്ഞളും, തുളസിനീരും ചേർത്ത് കുഴമ്പുരൂപത്തിലാക്കിയശേഷം മുഖത്തു പുരട്ടുക. പഴക്കംചെന്ന കറുത്ത പാടുകൾ മാറികിട്ടും.
മഞ്ഞൾപ്പൊടി, കടലമാവ്, വേപ്പില അരച്ചത് എന്നിവ പാലിൽ ചേർത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്തു തേച്ച ശേഷം 15 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. മുഖത്തെ പാടുകൾക്കും മുഖക്കുരുവിനുമെതിരെ ഇത് പ്രവർത്തിക്കും.
ചെറുചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം മഞ്ഞളും, വേപ്പിലയും ചേർത്ത് അരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകൾ മാറികിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക