റിയല്‍മിയുടെ എന്‍ട്രി ലെവല്‍ സ്മാര്‍ട്ഫോണ്‍ ശ്രേണിയിലേക്ക് പുതിയൊരു ഫോണ്‍ കൂടി അവതരിപ്പിച്ചു. 7499 രൂപ വിലയുള്ള റിയല്‍മി സി30 സ്മാര്‍ട്ഫോണ്‍ ആണ് പുറത്തിറക്കിയത്.
യുണിസോക് ടി612 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയുണ്ട്.7499 രൂപയാണ് റിയല്‍മി സി30യുടെ വില. മൂന്ന് ജിബി റാം വേരിയന്റിന് 8299 രൂപയാണ് വില.
ബാംബൂ ഗ്രീന്‍, ലേക്ക് ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.
സവിശേഷതകള്‍
6.5 ഇഞ്ച് ഡിസ്പ്ലേയുള്ള എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണിതിന്. 720 x 1600 റസലൂഷനുള്ള സ്ക്രീനാണിത്. യുണിസോക് ടി 612 1.82 ഗിഗാഹെര്‍ട്സ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മൂന്ന് ജിബി റാമും 32 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ആണ് ഇതിനുള്ളത്.
എട്ട് എംപി റിയര്‍ ക്യാമറയും എല്‍ഇഡി ഫ്ളാഷും ആണ് ഇതിനുള്ളത്. എച്ച്ഡിആര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്. അഞ്ച് എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.
ഒരു ടിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ബ്ലൂടൂത്ത് 5.0 മൈക്രോ യുഎസ്ബി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ് പോര്‍ട്ട്, 4ജി എല്‍ടിഇ കണക്റ്റിവിറ്റി, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക