Home ASTROLOGY വാഹനം ഉള്ളവരും പുതിയ വാഹനം വാങ്ങുന്നവരും ഇക്കാര്യങ്ങൾ അറിയുക

വാഹനം ഉള്ളവരും പുതിയ വാഹനം വാങ്ങുന്നവരും ഇക്കാര്യങ്ങൾ അറിയുക

ജീവിതത്തിലെ സുപ്രധാന കാര്യങ്ങളായ വിവാഹം, ഗൃഹപ്രവേശനം, ചോറൂണ് തുടങ്ങി എന്നിവയ്ക്കെല്ലാം നല്ല സമയം നോക്കുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. പക്ഷേ വാഹനം വാങ്ങുമ്പോൾ ഇതിനിത്ര പ്രാധാന്യം കൊടുക്കാതെ അപകടം ഉണ്ടായാൽ മാത്രമാണ് അവർ അതിനെ പറ്റി ചിന്തിക്കുന്നത് തന്നെ.

സ്വന്തമായി വാഹനം വാങ്ങിയാൽ യഥേഷ്ടം സഞ്ചരിക്കാം. എന്നാൽ ഈ സഞ്ചാരം ആയുർ ദോഷത്തിനാവരുത്. അതിനാൽ ഒരു വാഹനം വാങ്ങാൻ പണമല്ല പ്രധാനം. നമ്മുടെ ജാതകത്തിലെ ഗ്രഹനില അനുകൂലമാണെങ്കിൽ മാത്രമേ വാഹനം വാങ്ങാവൂ. പണത്തിന്റെ ലഭ്യതയല്ല ഈശ്വരാധീനത്തിന്റെ സാധ്യതയാണ് വാഹനം വാങ്ങാൻ പ്രധാന ഘടകം.

ഒരു ദിവസം എത്ര അപകടങ്ങളാണ് സംഭവിക്കുന്നത്. വാഹനങ്ങൾ അപകടത്തിൽ പെട്ട് എത്ര മനുഷ്യ ജീവനാണ് ഒരു ദിവസം നഷ്ടപ്പെടുന്നത് .അപകട മരണങ്ങൾ എല്ലാം ആയുസ്സ് തീർന്ന മരണമല്ല. ഗ്രഹപ്പിഴയിൽ മഹാഗ്രഹപ്പിഴയായ ആയുർ ഗ്രഹപ്പിഴാ കാലത്ത് സംഭവിക്കുന്ന അത്യാപത്താണ് അപകട മരണങ്ങൾ. ഗ്രഹപ്പിഴാകാലം മുൻകൂട്ടി തിരിച്ചറിഞ്ഞ് അപകട മരണങ്ങൾ ഒഴിവാക്കാം . ജാതകത്തിൽ ആയുർകാരകനായ ശനിക്കു തീരെ ബലമില്ലാതിരിക്കുകയും ഗോചരാൻ ശനി ദു:സ്ഥിരമായി നിൽക്കുകയും ചെയ്യുന്ന കാലത്തും ബലമില്ലാത്ത ഗ്രഹങ്ങളുടെ ദശാപഹാരകാലത്തും ദശാസന്ധി കാലത്തും അപകട സാദ്ധ്യത കൂടുതൽ ആണ് . ഇത്യാദി കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ കൂടുതൽ ശ്രദ്ധിക്കാൻ പറ്റും. കൂടെ പ്രായശ്ചിത്തം കൂടി ചെയ്താൽ ഈ കഷ്ടകാലം തരണം ചെയ്യാം. അത്യാപത്ത് പുരികത്തിലാക്കി ഒതുക്കാൻ കഴിയും എന്നതാണ് പരിഹാര കർമ്മങ്ങൾ കൊണ്ടുള്ള നേട്ടം.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ആദ്യം വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ജാതകത്തിൽ വാഹന യോഗമുണ്ടോ എന്ന് ജ്യോതിഷനെ കൊണ്ട് പരിശോധിപ്പിക്കുക.

എല്ലാത്തിനും ഒരു സമയം ഉണ്ടെന്ന് പറയുന്നത് കേട്ടിട്ടില്ലേ. അത് ശരിയാണ് . അതിപ്പോൾ ഒരു വണ്ടി വാങ്ങുന്ന കാര്യത്തിലാണെങ്കിലും സത്യം തന്നെ. വാഹനം വാങ്ങാൻ യോഗമുള്ള സമയത്ത് മാത്രം വാങ്ങുക അത് നന്മ കൊണ്ടുവരും

ഭാഗ്യനിറവും ഭാഗ്യനമ്പറും ഏതെന്ന് അറിഞ്ഞ് ആ നിറവും നമ്പറും ഉള്ള വാഹനം തിരഞ്ഞെടുക്കുക.

വാഹനപൂജ നടത്തേണ്ടത് വാഹന രജിസ്ടേഷൻ നമ്പറിലല്ല . വാഹനത്തിന്റെ ഉടമസ്ഥർ ആരാണോ ആ വ്യക്തിയുടെ പേരും നാളും ചേർത്ത് വാഹനപൂജ എന്ന് എഴുതി വേണം നടത്താൻ .ഉടമസ്ഥന്റെ കാലദോഷമാണ് വാഹന അപകടത്തിന് കാരണം. അതിനാൽ ഉടമയുടെ പേരും നാളും ചേർത്ത് വേണം വാഹന സംബദ്ധമായ പൂജകൾ നടത്തേണ്ടത്.

ഒരു വ്യക്തിയെ സംബന്ധിച്ച് വാഹനം വീട്ടിലെത്തിക്കുന്ന ദിവസം നിർണ്ണായകമാണ്. വാഹനം വാങ്ങുന്നതിനായി ഷോറും സന്ദർശിക്കുന്നത് ശുഭദിനത്തിലും നല്ല മുഹൂർത്തത്തിലും നല്ല നക്ഷത്രത്തിലും ആയിരിക്കണം. ശുഭമുഹൂർത്തത്തിൽ വാഹനം വാങ്ങുന്നത് പിന്നീട് ഉണ്ടാകാനിടയുള്ള മോശം കാര്യങ്ങളെ മറികടക്കാൻ വാഹന ഉടമയെ സഹായിക്കും.

പുതിയ വാഹനത്തിലെ ആദ്യ യാത്ര ദേവാലയങ്ങളിലേക്കാകുന്നതാണ് ഗുണകരം. വിഘ്നേശ്വര ക്ഷേത്രങ്ങളോ ഹനുമാൻ ക്ഷേത്രങ്ങളോ സന്ദർശിക്കുന്നതും വാഹന പൂജ ചെയ്യിക്കുന്നതും മഹത്തരമാണ്.

Also Read :   'കടല്‍ത്തീരത്ത് പോയി വെറുതെ കാറ്റ് കൊണ്ടിരിക്കണം'; ഒരു വൈറൽ രാജി

വാഹനത്തിൽ വയ്ക്കുന്ന പ്രതിമകളും ചിത്രങ്ങൾക്കും വരെ പ്രാധാന്യമുണ്ട്. പ്രണവ രൂപത്തിലുള്ള ഗണപതിയുടെ പ്രതിമ ഏറെ അഭികാമ്യമായി വിശ്വസിച്ചു പോരുന്നു. കാലദോഷ ദശാസന്ധികളിൽ ഏത് ദേവന്റെ പ്രീതിയാണോ ആവശ്യമെന്നാൽ ആ ക്ഷേത്രത്തിൽ ജപിച്ച പട്ടോ ചരടോ മണിയോ വണ്ടിക്കുള്ളിൽ എപ്പോഴും കരുതുക.

ഇഷ്ടദേവനേയും ഗണപതിയേയും നന്നായി ഭജിച്ച ശേഷമേ യാത്ര ആരംഭിക്കാവൂ. യാത്ര ആരംഭിക്കുന്നത് തെക്കോട്ടാവരുത്. കിഴക്കോ പടിഞ്ഞാറോ ദിശയിലേക്ക് അൽപ്പം നീക്കിയ ശേഷമേ യാത്ര തുടങ്ങാവൂ. കാലദോഷം തിരിച്ചറിഞ്ഞ് യാത്ര തുടരുന്നത് അത്യാപത്തുകളെ ചെറിയ ഗ്രഹപ്പിഴകളാക്കി ചുരുക്കിത്തരും.