വയനാട്: രാഷ്ട്രീയ പാർട്ടികൾക്ക് സ്വയം നിയന്ത്രണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനാധിപത്യ മര്യാദ ലംഘിക്കുന്ന പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ലെന്നും കാനം പറഞ്ഞു.
എംപി ഓഫീസ് ആക്രമണത്തിൽ സിപിഎം നാടകം കളിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം.
അക്രമികൾക്ക് പൊലീസ് സംരക്ഷണം ലഭിച്ചുവെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു. എംപി ഓഫീസിന് സുരക്ഷ നൽകാൻ കഴിയാത്തവരാണ് ഡിസിസി ഓഫീസിന് സുരക്ഷ നൽകാനെത്തിയിരിക്കുന്നതെന്നും കെ.സി.പരിഹസിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ദില്ലി എകെജി സെന്ററിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
വയനാട്ടിലെ സംഭവത്തിൽ സംസ്ഥാനത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് ഇവിടെ പ്രതിഷേധം. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം നടന്നപ്പോൾ ആരെങ്കിലും എഐസിസി ആസ്ഥാനത്ത് പ്രതിഷേധം നടത്തിയോ എന്നും യെച്ചൂരി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക