ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടക്കുന്നത്. രാമേന്ദ്ര യാദവ് എന്നയാളാണ് ഭാര്യയെ കടിച്ച പാമ്പിനെയും കുപ്പിയിലാക്കി ഭാര്യയെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സയിലാണ്.
എന്തിനാണ് പാമ്പിനെ കൂടെ കൊണ്ടുവന്നതെന്ന് രാമേന്ദ്ര യാദവിനോട് ഡോക്ടർമാർ ചോദിച്ചപ്പോൾ, “എന്റെ ഭാര്യയെ ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചാൽ എന്തുചെയ്യും, നിങ്ങൾക്ക് കാണാൻ വേണ്ടിയാണ് ഞാൻ പാമ്പിനെ കൊണ്ടുവന്നത്” എന്നാണ് ഇയാൾ മറുപടി പറഞ്ഞത്.
ഭാര്യയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം പാമ്പിനെ വനമേഖലയിൽ വിടുമെന്ന് യാദവ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാമ്പിന് ശ്വസിക്കാൻ കഴിയുന്ന തരത്തിൽ പ്ലാസ്റ്റിക് കുപ്പിയിൽ ദ്വാരങ്ങൾ കുത്തിയിട്ടുണ്ടെന്നും യാദവ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക