തിരുവനന്തപുരം: പള്ളിപ്പുറത്ത് സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകാൻ രക്ഷിതാവിനെ കാത്തുനിന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു. നജീബിന്റെയും സബീനാ ബീവിയുടെയും മകൻ നാദിർ നജീബി ( 10 ) നാണ് കടിയേറ്റത്.
കാലിനാണ് മുറിവേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട രക്ഷിതാക്കളാണ് നായ്ക്കളെ ഓടിച്ചു വിട്ടശേഷം കടിയേറ്റ കുട്ടിയെ രക്ഷിച്ചത്.
തുടയിൽ ആഴത്തിൽ മുറിവേറ്റ നാദിറിനെ ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക