ലൈംഗികജീവിതം ഒരേസമയം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഘടകമായാണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നത്. ലൈംഗികതയുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്നങ്ങളും നേരിടുന്നവരുണ്ട്. പലപ്പോഴും ഇത്തരം വിഷയങ്ങള്‍ പങ്കാളിയോട് പോലും തുറന്നുപറയാനും, കൗണ്‍സിലിംഗ് അടക്കമുള്ള ചികിത്സ തേടാനും മിക്കവരും തയ്യാറാകാറില്ല എന്നതാണ് വസ്തുത.
ശരീരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ എത്തരത്തിലാണ് നാം കൈകാര്യം ചെയ്യുന്നത്, അത്തരത്തില്‍ തന്നെ ലൈംഗികപ്രശ്നങ്ങളെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചിലരില്‍ ആരോഗ്യപരമായ വിഷമതകള്‍ മൂലമോ, മറ്റ് അസുഖങ്ങള്‍ മൂലമോ എല്ലാം ലൈംഗികപ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരാം. കൃത്യമായ ചികിത്സയിലൂടെ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളെ പരിഹരിക്കാവുന്നതേയുള്ളൂ.
എന്നാല്‍ മറ്റ് ചിലരിലാകട്ടെ, ജീവിതരീതിയിലെ അപാകതകളാകാം ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നത്. ലൈംഗികാഭിനിവേശം (സെക്സ് ഡ്രൈവ്) കുറയുന്നതിന് പ്രധാന കാരണമാകുന്നതും ഇത്തരത്തില്‍ ജീവിതരീതികളിലെ പാളിച്ചകളാണ്.
ഡയറ്റ്, വ്യായാമം, മാനസികസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വിനോദോപാധികള്‍ എന്നിവയെല്ലാം ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി തേടാവുന്നതാണ്. ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും ചെയ്യാം.
നാലാമതായി, പുരുഷന്മാരില് ബീജത്തിന് സഞ്ചരിക്കാനുള്ള സ്രവം ഉത്പാദിപ്പിക്കുന്ന ‘പ്രോസ്റ്റേറ്റ്’ ഗ്രന്ഥിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നേന്ത്രപ്പഴം സഹായിക്കുന്നുണ്ട്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന ‘മഗ്നീഷ്യം’, ‘മാംഗനീസ്’ എന്നീ രണ്ട് ധാതുക്കളാണ് ഇതിന് സഹായകമാകുന്നത്.
നേന്ത്രപ്പഴത്തിന് പുറമെ ലൈംഗികജീവിതത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ വേറെയുമുണ്ട്. എന്നാലിവയും മിതമായ രീതിയില്‍ ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് മാത്രമേ കഴിക്കേണ്ടതുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക