ലൂസിഫറിനുണ്ടായ ഗംഭീര വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് പൃഥ്വിരാജ് ലൂസിഫറിനെക്കുറിച്ച് മനസ്സുതുറന്നത്.
കടുവ പോലെയുള്ള മാസ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന സിനിമകള്‍ പോലും പ്രത്യേകിച്ച് കഥയൊന്നുമില്ലാതെ സൂപ്പര്‍താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് മാത്രം കൂട്ടിച്ചേര്‍ത്ത് സിനിമയാക്കിയാല്‍ തീയറ്ററില്‍ ഓടുമെന്ന് യാതൊരു പ്രതീക്ഷയും എനിക്കില്ല. ഏറ്റവും പ്രധാനം കഥയും അതിനെ സാധൂകരിക്കുന്ന കഥാപാത്രങ്ങളും തന്നെയാണ്.
എല്ലാവരും വളരെ പുകഴ്ത്തിയ ചിത്രമായിരുന്നുവല്ലോ ലൂസിഫര്‍. അതില്‍ വളരെ ആഴത്തിലുള്ള ഒരു കഥയും, ആ കഥയെ നായകനായ സ്റ്റീഫന്‍ നെടുമ്പള്ളിയുമായി ബന്ധിപ്പിപ്പിക്കുന്ന ഒരു കണക്ടും ഉള്ളതുകൊണ്ടാണ് സിനിമ വിജയിച്ചതെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ താരമൂല്യം വെച്ചുമാത്രം ഒരു വിജയചിത്രം സൃഷ്ടിക്കാമെന്ന പ്രതീക്ഷ എനിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക