തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ തീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
മഴ ശക്തി പ്രാപിച്ച പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കലക്ട്രേറ്റിലും താലൂക്ക് അടിസ്ഥാനത്തിലും കണ്ട്രോള് റൂമുകള്‍ തുറന്നു.
കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ബുധനാഴ്ച വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക