റാന്നി: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിന് ഓൺലൈനായി ഇന്നലെ അപേക്ഷ നൽകാനിരിക്കെയാണ് ഉതിമൂട് ജംക്ഷനു സമീപം കാർ ഇടിതാങ്ങിയിൽ ഇടിച്ചുകയറി യദുകൃഷ്ണനും (18) സിജോ വർഗീസും ഞായറാഴ്ച മരിച്ചത്.
ഇട്ടിയപ്പാറ ഡ്രീംസ് ഇന്റർനെറ്റ് കഫേയിലാണ് ഓൺലൈൻ അപേക്ഷ നൽകാനായി സുഹൃത്തുക്കളും അയൽ വാസികളുമായ മണ്ണാരത്തറ മരോട്ടിപ്പതാലിൽ യദുകൃഷ്ണയും മണ്ണാരത്തറ മാലിപ്പുറത്ത് സിജോയും ശനിയാഴ്ച എത്തിയത്.
ഫോട്ടോകൾ പതിച്ച പൂരിപ്പിച്ച അപേക്ഷകൾ അവർ കൊണ്ടുവന്നിരുന്നു. കണ്ണ് ഡോക്ടർ പരിശോധിച്ചു നൽകിയ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പമുണ്ട്.
ഇരുവരും തമ്മിൽ പ്രായത്തിന് ഒരു മാസത്തോളം വ്യത്യാസമേയുള്ളൂ. യദു 2004 ഏപ്രിൽ 19നും സിജോ 2004 മേയ് 15നും ആണ് ജനിച്ചത്. ഇരുവർക്കും കൂടി ഓൺലൈൻ ഫീസായി 3,000 രൂപ നൽകേണ്ടിയിരുന്നു.
2,000 രൂപ നൽകിയ ശേഷം ബാക്കി ഇന്നലെ എത്തിക്കാമെന്നാണ് ഡ്രീംസ് ഉടമ തോമസുകുട്ടിയോടു പറഞ്ഞിരുന്നത്. അപേക്ഷകൾ റജിസ്റ്റർ ചെയ്യും മുൻപുതന്നെ അവർ ഒന്നിച്ചു യാത്രയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക