അവസാനം ബാബു ആന്റണിയും സിംസണും നേരിൽ കണ്ടു. ഫ്ളവേഴ്സ് 1 കോടിയുടെ 200-ാം എപ്പിസോഡിലാണ് ബാബു ആന്റണിയെ കാണാനുള്ള ആഗ്രഹം സിംസൺ പ്രകടിപ്പിച്ചത്. തൃശൂർ പാവറട്ടി സ്വദേശിയായ സിംസൺ ബസിനടിയിലുണ്ടായ അപകടത്തിൽ നിന്ന് അസാധാരണമായ തിരിച്ചുവരവാണ് നടത്തിയത്. തൃശൂരിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
ഫ്ളവേഴ്സ് 1 കോടി മത്സരാർത്ഥിയായി മാറിയ സിംസണ്‍ തന്റെ അവശേഷിക്കുന്ന ചില ആഗ്രഹങ്ങൾ പങ്കുവച്ചു. അതിലൊന്ന് നടൻ ജയസൂര്യയെ നേരിട്ട് കാണുക എന്നതായിരുന്നു. മറ്റൊന്ന് ബാബു ആന്റണിയെ കാണുക എന്നതായിരുന്നു. നടന് ജയസൂര്യയെ അദ്ദേഹത്തിന് നേരത്തെ കാണാനായി. ഇപ്പോള്‍ ബാബു ആന്റണിയുമായുള്ള കൂടിക്കാഴ്ചയും സാധ്യമായി. തന്റെ ഇഷ്ടതാരത്തെ മുന്നില്‍ കിട്ടിയപ്പോള്‍ സിംസണ്‍ സമ്മാനിച്ചത് താന്‍ നിര്‍മ്മിച്ച കൊന്തയും നക്ഷത്രവുമാണ്.
2012 ഫെബ്രുവരി 16നാണ് പാവറട്ടി സ്വദേശിയായ സിംസൺ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. സിംസൺ സഞ്ചരിച്ചിരുന്ന ബസിൽ കേച്ചേരി പെരുമണ്ണിന് സമീപം ആന ഇടിക്കുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിയ സിംസണിന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. അസാധാരണമായ ഇച്ഛാശക്തി കാരണം സിംസൺ ജീവിതത്തിന്റെ പാതയിലേക്ക് മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക