സ്വിറ്റ്സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലേക്ക് ഒരു മലയാള ചലച്ചിത്രം. കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന അറിയിപ്പ് എന്ന ചിത്രമാണ് 75-ാമത് ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫെസ്റ്റിവലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ ഒരു ചിത്രം എത്തുന്നത്.
ഉദയ പിക്ചേഴ്സിന്റെ 75-ാം വാര്‍ഷികത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കിയതിലെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ കുഞ്ചാക്കോ ബോബന് പങ്കുവച്ചു. ഇത് വ്യക്തിപരമായി ഒരു അംഗീകാരമായി കരുതുന്നുവെന്നും തന്റെ മുത്തച്ഛനും അച്ഛനുമുള്ള ആദരവാണെന്നും ചാക്കോച്ചന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചിത്രത്തിന്റെ രചയിതാവും സംവിധായകനും സഹനിര്‍മ്മാതാവും സുഹൃത്തുമായ മഹേഷ് നാരായണനും നിര്‍മ്മാണ പങ്കാളി ഷെബിന്‍ ബെക്കറിനും നന്ദിയും അറിയിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക