നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘തട്ടത്തിൻ മറയത്ത്’. നിവിൻ പോളി എന്ന നടന്റെ താരോദയം കൂടിയായിരുന്നു ഈ സിനിമ. യുവാക്കൾക്കിടയിൽ വൻ തരംഗമാകാൻ ചിത്രത്തിന് സാധിച്ചിരുന്നു. ഇന്നിതാ വിനോദിന്റെയും ആയിഷയുടെയും പ്രണയം കേരളക്കര ഏറ്റെടുത്തിട്ട് പത്ത് വർഷങ്ങൾ തികഞ്ഞിരിക്കുകയാണ്. ഈ അവസരത്തിൽ വിനീത് ശ്രീനിവാസൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
‘തട്ടത്തിൻ മറയത്ത് റിലീസായിട്ട് ഇന്നേക്ക് പത്തു വർഷം. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. ഒപ്പം നിന്നവർക്കും, പിന്തുണച്ചവർക്കും, അഭിനന്ദിച്ചവർക്കും, ക്രിയാത്മകമായി വിമർശിച്ചവർക്കും, എല്ലാവർക്കും നന്ദി’ എന്നാണ് വിനീത് സോൽ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി രംഗത്തെത്തിയത്.
2012 ജൂലൈ ആറിനായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇഷ തൽവാർ ആയിരുന്നു സിനിമയിലെ നായിക. അജു വർഗീസ്, മനോജ് കെ ജയൻ, ശ്രീനിവാസൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക