അനസ് റഷാദ് സംവിധാനം ചെയ്ത ‘കൊലച്ചതി’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. മതസഹിഷ്ണുതയെ കുറിച്ചും എന്നാൽ അസഹിഷ്ണുതയെ കുറിച്ചും അതിനോടുള്ള ചില വിമത സമീപനങ്ങളെ കുറിച്ചും പറയുന്ന ചിത്രമാണ് കൊലച്ചതി.
എട്ട് മിനിറ്റും 40 സെക്കന്റും ദൈർഘ്യമുള്ള ചിത്രം കഴിഞ്ഞ മാസമായിരുന്നു പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഷിഫാരത്ത് കഥയെഴുതിയ ചിത്രം നിർമിച്ചിരിക്കുന്നത് ബിജോൺ കെ വിനോദാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക