‘ഇൻ’ മലയാളത്തിലെ എണ്ണം പറഞ്ഞ സൈക്കോ ത്രില്ലർ സിനിമകളുടെ കൂട്ടത്തിലേക്ക് ഒരു പുതിയ ചിത്രം കൂടി. രാജേഷ് നായർ സംവിധാനം ചെയ്ത് ജൂലൈ എട്ടിന് മനോരമ മാക്സിന്റെ ഒറിജിനൽ സിനിമയായി സ്ട്രീം ചെയ്യുന്ന ചിത്രം കൂടിയാണ് ഇൻ. പേരിലെ പുതുമ തന്നെയാണ് ഈ സിനിമയെ വേറിട്ട് നിർത്തുന്ന ഘടകം. നഗരത്തെ ഞെട്ടിച്ചു കൊണ്ട് റിപ്പർ മോഡലിലുള്ള കൊലപാതക പരമ്പരകൾ അരങ്ങേറുന്നതും അതിനെ പിന്തുടരുന്ന ഒരു ക്രൈം ജേർണലിസ്റ്റിന്റെ അന്വേഷണവുമാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം.
മധുപാൽ ആദ്യമായി ഒരു പൊലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നു എന്നുള്ളതും ഈ സിനിമയുടെ പുതുമയാണ്. അപ്പോൾ ആരായിരിക്കും ആ സൈക്കോ കില്ലർ? എന്തായിരിക്കും അയാളുടെ ഉദ്ദേശം? അതറിയുവാൻ ഇനി മണിക്കൂറുകൾ മാത്രം. മനോരമ മാക്സിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഇൻ’ന്റെ വിശേഷങ്ങളുമായി നടനും സംവിധായകനുമായ മധുപാൽ, നടി ആര്യ ബാബു, ദീപ്തി സതി എന്നിവർ സംസാരിക്കുന്നു. അഭിമുഖം കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക